Hi quest ,  welcome  |  sign in  |  registered now  |  need help ?
samastha
അസ്സലാമുഅലൈക്കും.
കേരള മുസ്‍ലിംകളുടെ ആധികാരിക പരമോന്നത മത വേദിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. മുസ്‍ലിം കേരളം നേരിട്ട മതപരമായ പ്രതിസന്ധിയുടെ പരിഹാരമായാണ് സമസ്തയുടെ രൂപീകരണം ഉണ്ടായത്. മുസ്‍ലിം ലോകത്ത് പോലും എവിടെയും കാണാത്ത മതവിദ്യാഭ്യാസത്തിന്‍റെ പ്രകാശം കേരളത്തില്‍ പ്രകടമാകുന്നതിന്‍റെ ചാലകശക്തിയും സമസ്തയുടെ സജീവ സാന്നിധ്യം തന്നെ - തീര്‍ച്ച.

ഗവണ്‍മെന്‍റ് സംവിധാനത്തേക്കാള്‍ ക്രിയാത്മകമായി എണ്ണയിട്ട യന്ത്രം പോലെ 8800 ല്‍ പരം മത കലാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത സമസ്തയുടെ പിന്നില്‍ തന്നെയാണ് കേരളീയ മുസ്‍ലിം സമൂഹം എന്നത് കാലം സാക്ഷിയാണ്. സാത്വികരും പാണ്ഡിത്യത്തിന്‍റെ നിറകുടങ്ങളുമായ 40 പണ്ഡിതന്മാരുടെ കരങ്ങളിലാണ് സമസ്തയുടെ നേതൃത്വം എന്നത് മുസ്‍ലിം കൈരളിയുടെ സൗഭാഗ്യമാണ്.

സമസ്തയുടെ സന്ദേശം സമൂഹത്തിന്‍റെ വിവിധ ഘടകങ്ങളില്‍ എത്തിക്കുന്നതിന് കീഴ്ഘടകങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ഇതില്‍ ഏറ്റവും പ്രവര്‍ത്തനനിരതവും സമസ്തയുടെ ഊന്ന്‍വടിയുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്.

മത കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളും ഭൗതിക കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് റെയില്‍ പാളങ്ങളെ പോലെ മുന്നോട്ടുപോകുന്ന ദുഃഖകരമായ അവസ്ഥയുടെ മോചനത്തിനാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകൃതമായത്. മത ഭൗതിക വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് ധാര്‍മ്മിക സനാതന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു പുതിയ വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ പുനഃസൃഷ്ടിയാണ് എസ്.കെ.എസ്.എസ്.എഫ് വഴി നടന്നു വരുന്നത്. മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി വിജ്ഞാനം, വിനയം, സേവനം എന്ന സമൂഹം ഇന്ന് ഏറെ കൊതിക്കുന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്‍റെ മുഖമുദ്ര. മുസ്‍ലിം സമൂഹത്തിന്‍റെ പൊതു പ്രശ്നങ്ങള്‍ , നവീന വാദങ്ങളുടെ പൊള്ളത്തരം, അധാര്‍മ്മികത, അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ദുരന്തഫലം തുടങ്ങി നിരവധി വിഷയങ്ങള്‍ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ് നടത്തിയിട്ടുള്ള കാന്പയിനുകള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്.