Hi quest ,  welcome  |  sign in  |  registered now  |  need help ?
samastha
അസ്സലാമുഅലൈക്കും.

ശിഹാബ്‌ തങ്ങളെ ആയിരങ്ങള്‍ അനുസ്‌മരിച്ചു
മലപ്പുറം: പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ അനുസ്‌മരിച്ചുകൊണ്ട്‌ പാണക്കാട്‌ ജുമാ മസ്‌ജിദില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. ശിഹാബ്‌ തങ്ങളുടെ വിയോഗത്തിന്റെ 40-ാം നാള്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി പാണക്കാട്ടേക്ക്‌ ജനം ഒഴുകിയെത്തി‌. പാണക്കാട്‌ ജുമാമസ്‌ജിദില്‍ അസര്‍ നമസ്‌കാരത്തിനുശേഷം മൗലീദ്‌ ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍, പ്രത്യേക പ്രാര്‍ത്ഥനകള്‍ എന്നിവ നടന്നു. മഗ്‌രിബ്‌ നമസ്‌കാരശേഷം കൊടപ്പനയ്‌ക്കല്‍ തറവാട്ടില്‍ നടന്ന സമൂഹനോമ്പുതുറയിലും ആയിരങ്ങള്‍ പങ്കുചേര്‍ന്നു.

പാണക്കാട്‌ ജുമാമസ്‌ജിദില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, അബ്ബാസലി ശിഹാബ്‌ തങ്ങള്‍, ബഷീറലി ശിഹാബ്‌ തങ്ങള്‍, ഹമീദലി ശിഹാബ്‌ തങ്ങള്‍, റഷീദലി ശിഹാബ്‌ തങ്ങള്‍, കേന്ദ്ര സഹമന്ത്രി ഇ.അഹമ്മദ്‌, മുസ്‌ലിം ലീഗ്‌ സംസ്ഥാന ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കോഴിക്കോട്‌ ഖാസിമാരായ സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍, സയ്യിദ്‌ നാസര്‍ ജമലുല്ലൈലി തങ്ങള്‍, എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍, പി.വി.അബ്ദുള്‍ വഹാബ്‌ എം.പി, മുസ്‌ലിം ലീഗ്‌ സംസ്ഥാന ഭാരവാഹികളായ കെ.പി.എ.മജീദ്‌, ഡോ.എം.കെ.മുനീര്‍, ടി.പി.എം.സാഹിര്‍, കല്ലടി മുഹമ്മദ്‌, എം.എല്‍.എമാരായ അഡ്വ.എം.ഉമ്മര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ.മുഹമ്മദുണ്ണി ഹാജി, വി.കെ.ഇബ്രാഹിംകുഞ്ഞ്‌, മഞ്ഞളാംകുഴി അലി, മുന്‍ എം.പി എ.പി.അബ്ദുള്ളക്കുട്ടി, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പി.പി.മുഹമ്മദ്‌ ഫൈസി, എസ്‌.എം.ജിഫ്രിതങ്ങള്‍, പി.കെ.കെ.ബാവ, എം.സി.മായിന്‍ഹാജി, പി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, ചെര്‍ക്കുളം അബ്ദുള്ള, അഹമ്മദ്‌കുട്ടി ഉണ്ണിക്കുളം, പി.അബ്ദുള്‍ ഹമീദ്‌, അഡ്വ. എന്‍.ഷംസുദ്ദീന്‍, കൊളത്തൂര്‍ ടി.മുഹമ്മദ്‌ മൗലവി, എം.പി.എം. ഇസ്‌ഹാക്ക്‌ കുരിക്കള്‍, ടി.വി.ഇബ്രാഹിം, പി.കെ.കുഞ്ഞു, ഹാജി.കെ. മമ്മദ്‌ ഫൈസി, ഓമാനൂര്‍ അബ്ദുറഹിമാന്‍, സി.വി.എം.വാണിമേല്‍, ബഷീര്‍ എടരിക്കോട്‌, ഉമര്‍ പാണ്ടികശാല, നവാസ്‌ പൂനൂര്‍, അഡ്വ.പി.കെ.ബീരാന്‍, അഷ്‌റഫ്‌ കോക്കൂര്‍, അഡ്വ.വി.കെ.ബീരാന്‍, പി.ഉബൈദുള്ള എന്നിവര്‍ പ്രാര്‍ത്ഥനയിലും കൊടപ്പനയ്‌ക്കല്‍ തറവാട്ടില്‍ നടന്ന സമൂഹ നോമ്പുതുറയിലും പങ്കെടുത്തു.

ശിഹാബ്‌ തങ്ങളെ കബറടക്കിയ പാണക്കാട്‌ ജുമാമസ്‌ജിദിലെ ചടങ്ങുകള്‍ കൂടാതെ തങ്ങള്‍ ഖാസി സ്ഥാനം വഹിച്ചിരുന്ന പള്ളികളിലും ജുമുഅ ദിവസമായ വെള്ളിയാഴ്‌ച പ്രത്യേക പ്രാര്‍ത്ഥനകളും ദിക്‌റുകളും നടന്നു. വിവിധ കെ.എം.സി.സികളുടെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങളിലും തങ്ങള്‍ക്കായി പ്രാര്‍ത്ഥനകള്‍ നടന്നു.