Hi quest ,  welcome  |  sign in  |  registered now  |  need help ?
samastha
അസ്സലാമുഅലൈക്കും.
എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയ്ക്ക് ഒരുക്കങ്ങളായി
മഞ്ചേരിയില്‍ നടക്കുന്ന മനുഷ്യജാലികയ്ക്ക് വിപുലമായ ഒരുക്കങ്ങളാരംഭിച്ചു.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയില്‍ കാല്‍ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള 21 കേന്ദ്രങ്ങളിലാണ് മനുഷ്യജാലിക തീര്‍ക്കുന്നത്. കാലത്ത് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ദേശീയപതാക ഉയര്‍ത്തും. 4.15ന് തുറക്കലില്‍നിന്നാരംഭിക്കുന്ന റാലി പുതിയ ബസ്സ്റ്റാന്‍ഡിനു സമീപം സമാപിക്കും.

സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യുന്ന പൊതുസമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാര്‍ മുഖ്യാതിഥിയായിരിക്കും. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ അബ്ദുറഹിമാന്‍ കല്ലായി മുഖ്യപ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിക്കും. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടിയും തീവ്രവാദം, വര്‍ഗീയത എന്നിവയ്‌ക്കെതിരെയും കൈകോര്‍ക്കുന്ന പ്രവര്‍ത്തകര്‍ പ്രതിജ്ഞചെയ്യും.

സമ്മേളനത്തിന് കോഴിക്കോട് റോഡിലൂടെ പ്രവര്‍ത്തകരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ മിസിരിയിലും മലപ്പുറം ഭാഗത്തുനിന്നുള്ളവരുടെ വാഹനങ്ങള്‍ കച്ചേരിപ്പടി ബൈപ്പാസിലും നിലമ്പൂര്‍, പാണ്ടിക്കാട് ഭാഗത്തുനിന്ന് വരുന്നവ മേലാക്കം ബൈപ്പാസുകളിലും ആളെ ഇറക്കി പാര്‍ക്ക്‌ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാസെക്രട്ടറി അബ്ദുറഹീം ചുഴലി, ട്രഷറര്‍ പി.എം. റഫീഖ് അഹമ്മദ്, കണ്‍വീനര്‍ ആഷിക് കുഴിപ്പുറം, ഷഹീര്‍ അന്‍വരി, സി.ടി. ജലീല്‍ എന്നിവര്‍ പങ്കെടുത്തു.